പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വഴിത്തിരിവ്, കമ്പനി ഉടമകള്‍ക്കെതിരെ പരാതിയുമായി മാനേജറും

തന്നെയും തന്നെ വിശ്വസിച്ച നൂറുകണക്കിന് നിഷേപകരെയും വഞ്ചിച്ച പോപ്പുലര്‍ കമ്പനി ഉടമകള്‍ക്കെതിരെ കമ്പനിയുടെ തുടക്കം മുതല്‍ മാനേജര്‍ ആയിരുന്ന സൂസന്‍ എബ്രഹാം പരാതിയുമായി രംഗത്ത്. എറണാകുളം നോര്‍ത്ത് പോലീസിലാണ് സൂസണ്‍ എബ്രഹാം പരാതി നല്‍കിയിരിക്കുന്നത്.

തന്നെ വിശ്വസിച്ചു ബന്ധുക്കളും സുഹൃത്തുക്കളും ആയ നിഷേപകര്‍ ഏല്പിച്ച പതിനഞ്ചു കോടിയിലേറെ രൂപയും തന്റെ സ്വന്തം 36.53 ലക്ഷവും താന്‍ വിശ്വസിച്ച സ്ഥാപന ഉടമയും മക്കളും ചേര്‍ന്ന് വിശ്വാസവഞ്ചന നടത്തി തട്ടിയെടുത്തതിന്റെ കടുത്ത മനോവിഷമത്തില്‍ ആണ് 70 വയസുകാരിയായ സൂസന്‍ എബ്രഹാം. സ്വന്തം നിഷേപമായ 36.53 ലക്ഷം നഷ്ടപ്പെട്ടത് കൂടാതെ, സ്വന്തം സഹോദരിയുടെ മകനും ഭാര്യക്കും ഉടമ റോയി നേരിയിട്ടു നല്‍കിയ 13 ലക്ഷത്തിന്റെ വണ്ടി ചെക്കിനെതിരെയും പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണവര്‍.

ശരിയായ അന്ന്വേഷണം നടക്കാത്ത പക്ഷം അടുത്ത ദിവസം തന്നെ ഹൈകോടതി അഭിഭാഷകന്‍ ജോബി സിറിയക്ക് മുഖേന കോടതിയില്‍ ക്രിമിനലായും സിവിലായും പ്രായം വകവെക്കാതെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണവര്‍.
തട്ടിപ്പിനെ കുറച്ചു ഒരു സൂചനയും ഇല്ലാതിരുന്ന സൂസന്‍ മറ്റു നിഷേപകരെ പോലെതന്നെ 2020 മെയ് മാസം വരെ നിഷേപം നടത്തി. തന്റെ പണത്തെക്കാളും നിഷേപകരുടെ പണം തിരികെകിട്ടാന്‍ എന്തു സഹനത്തിനും തയ്യാറാണന്നു സൂസന്‍ പറഞ്ഞു.

നിഷേപകരുടെ പരാതിയില്‍ കേസെടുക്കാത്ത പോലീസിന്റെ നടപടിക്കെതിരെ വിവിധ മാജിസ്ട്രേറ്റ് കോടതികളിലും വസ്തുക്കള്‍ ജപ്തി ചെയ്തു പണം ഈടാക്കാന്‍ കണ്‍സുമര്‍ കോടതികളിലും ഹര്‍ജി നല്‍കികൊണ്ടിരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജോബി സിറിയക്ക് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു