പൊന്നാനി സി.പി.എമ്മില്‍ ഭിന്നത: അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ആറ്റുണ്ണി തങ്ങള്‍ രാജിവെച്ചു

മലപ്പുറം പൊന്നാനിയില്‍ സിപിഎമ്മില്‍ ഭിന്നത. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.എം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജിവെച്ചു. മുന്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ആറ്റുണ്ണി തങ്ങളാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഏരിയ സെക്രട്ടറിയായ പി. ഖലീമുദ്ദീന് രാജിക്കത്ത് കൈമാറി.

നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ടി.എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സിദ്ദിഖിനെ ഇതിന്റെ പേരില്‍ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.

സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് ഈ നടപടി എടുത്തത്. സിദ്ദിഖ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെയായിരുന്നു നടപടി. ഇതേതുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായിരുന്നു. സിദ്ദിഖിനെ മാത്രം ലക്ഷ്യം വെച്ച് അന്വേഷണ കമ്മീഷനും പാര്‍ട്ടിയിലെ ചില നേതാക്കളും നീങ്ങുകയായിരുന്നുവെന്ന് സിദ്ദിഖിനെ അനൂകൂലിക്കുന്ന പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

സിദ്ദിഖിനെതിരായ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആറ്റുണ്ണി തങ്ങള്‍ രാജിവെച്ചത്. സിദ്ദിഖിനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ദീനെതിരെ ഏരിയ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വരുംദിവസങ്ങളിലും കൂടുതല്‍ പേര്‍ രാജി വെച്ചേക്കുമെന്നാണ് സൂചന.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്