മരത്തില്‍ കയറി മൃതദേഹം താഴെയിറക്കാന്‍ ആവശ്യപ്പെട്ടത് 5000 രൂപ; പണം നല്‍കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് എസ്‌.ഐ തന്നെ മരത്തില്‍ കയറി

ഏരുമേലിയിലെ പൊന്തന്‍പുഴ വനത്തിന്റെ ഭാഗമായുള്ള കനകപ്പലം വനത്തില്‍ തൂങ്ങി മരിച്ച അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാന്‍ ആശ്യപ്പെട്ടത് 5000 രൂപ. അത്രയം പണം നല്‍കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് എസ്‌ഐ തന്നെ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങി മരിച്ച നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നിരവധി പേരും സ്ഥലത്ത് എത്തിയിരുന്നു.

മൃതദേഹം താഴെയിറക്കാന്‍ സഹായിക്കാമോയെന്ന് കൂടി നിന്നവരോട് പൊലീസ് ചോദിച്ചിരുന്നു. എന്നാല്‍, ദുര്‍ഗന്ധം മൂലം ആരും ഇതിന് തയ്യാറായില്ല. ഇതിനിനെ തുടര്‍ന്ന് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയെങ്കിലും 5000 രൂപ ആയാള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് എസ്‌ഐ ഇ.ജി.വിദ്യാധരന്‍ ഷൂസ് അഴിച്ചു വെച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി. 15 അടി ഉയരത്തില്‍ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടര്‍ന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു