പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പൊലീസ് മര്‍ദ്ദനം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ എ.എ. അജ്മലിനെ പൊലീസ് മര്‍ദിച്ചതായി പരാതി. തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അജ്മല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ആലുവ ബാങ്ക് കവലയില്‍ വച്ചായിരുന്നു സംഭവം. തൊടുപുഴ അല്‍ അസര്‍ കോളജില്‍ പ്രതിപക്ഷ നേതാവിന്റെ ‘മകള്‍ക്കൊപ്പം’ എന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം മൊഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദിനെ വീട്ടിലാക്കി മടങ്ങിവരുമ്പോഴായിരുന്നു അക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ് രാത്രി റോഡില്‍ നില്‍ക്കുകയായിരുന്നു അജ്മല്‍. ഈ സമയം പൊലീസ് എത്തി ചോദ്യം ചെയ്യുകയും, അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് മാറിയെങ്കിലും വീണ്ടും ഫോണ്‍ കോള്‍ വന്നപ്പോള്‍ വഴിയില്‍ നിന്ന് സംസാരിക്കുന്നതിനിടെയാണ് പൊലീസ് എത്തി മര്‍ദ്ദിച്ചതെന്ന് അജ്മല്‍ പറഞ്ഞു.

ഫോണ്‍ കോള്‍ വന്നത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗമാണെന്ന് അറിയിച്ചെങ്കിലും പൊലീസ് മര്‍ദ്ദനം തുടര്‍ന്നു. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതിനിടെ അവിടെ എത്തിയ പൊലീസ് പട്രോളിംഗ് സംഘത്തിലെ എഎസ്ഐയോട് തന്നെ മര്‍ദിച്ചുവെന്ന് പറഞ്ഞെങ്കിലും അദ്ദേഹവും മോശമായി പെരുമാറി. തന്നോട് സംസാരിച്ചതെല്ലാം എംഎല്‍എ ഫോണിലൂടെ കേട്ടിട്ടുണ്ട്. പൊലീസുകാര്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടിയെന്നും, മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും അജ്മല്‍ പറഞ്ഞു.

കൂടുതല്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇയാളെ ആലുവ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. മോഫിയ കേസില്‍ ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ അജ്മലും ഉണ്ടായിരുന്നു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

Latest Stories

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍