മികച്ച സേവനത്തിന് അവാർഡ് നേടിയ ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട് ചാലപ്പുറത്തെ പ്രമുഖ ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിലായി. ഡോ. സി എം അബൂബക്കറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയെ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലാണ് നടപടി.

2018ൽ സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടറിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവാണ് ഡോക്ടർ അബൂബക്കർ. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഇയാൾ ഏപ്രിൽ 11, 17 തിയതികളിൽ ചാലപ്പുറത്തുള്ള ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതി.

സംഭവത്തിൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് തിങ്കളാഴ്ച്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് പ്രതിയെ കോഴിക്കോട് കസബ പൊലീസ് കോടതിയിൽ ഹാജരാക്കി. , ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മെയ് ഒന്നുവരെ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സി എം അബൂബക്കറിനെതിരെ മുൻപ് ധാരാളം പരാതികൾ ഉയർന്നിരുന്നുവെന്നും അവ ഒത്തുതീർപ്പുകൾ വഴി ഒഴിവാക്കപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. കേസിൽ വിധി വരുന്ന പക്ഷം നടപടികൾ ഉണ്ടാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വക്താവ് പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം