'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

പൊലീസിനെതിരെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ മർദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. ‘വണ്ടി എടുത്ത് മാറ്റെടാ’ എന്ന് പറഞ്ഞ് പിടിച്ചു തള്ളുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതിനുശേഷം എകെജി സെന്ററിലെ വാഹനമാണ് പിണറായി വിജയന്‍ ഉപയോഗിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഇടക്കാല ഉത്തരവിനുള്ള സിഎംആര്‍എല്‍ ആവശ്യം തള്ളി ഹൈക്കോടതി

പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

തുർക്ക്മെനിസ്ഥാനിലെ പരുത്തിപ്പാടങ്ങളിൽ നിന്ന് ഒരു അന്വേഷണം; ലോക ഫാഷന്റെ അലമാരയിൽ ഒളിപ്പിച്ചിരിക്കുന്ന നിർബന്ധിത തൊഴിൽ

ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ; നടപടി പ്രതിഷേധസാധ്യത കണക്കിലെടുത്ത്

മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും, ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ നിന്നത് 60 എംഎൽഎമാർ; യോഗം റദ്ദാക്കി

ആദ്യ 6 ഓവറിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി, ഒരു 180-190 റൺസ് നേടിയിരുന്നെങ്കിൽ മികച്ച മത്സരം കാണാൻ സാധിക്കുമായിരുന്നു: ശുഭ്മൻ ഗിൽ

നായകനായി ആർസിബിക്ക് വേണ്ടി കിരീടം ഉയർത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല, ഇതെല്ലാം ദൈവം നേരത്തെ തന്നെ എഴുതി വെച്ചിട്ടുണ്ട്: രജത് പാട്ടീദാർ