നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി നേരിട്ട് പ്രചരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എം സ്വരാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി 13,14,15 തീയതികളില്‍ നിലമ്പൂര്‍ മണ്ഡലത്തിലെത്തും. വിവിധ എല്‍ഡിഎഫ് പഞ്ചായത്ത് റാലികള്‍ ഉദ്ഘാടനംചെയ്യും. മൂന്ന് ദിവസവും ക്യാമ്പ് ചെയ്ത് പ്രചരണ പരിപാടികള്‍ ഏകോപിപ്പിക്കും.
13ന് വൈകിട്ട് നാലിന് ചുങ്കത്തറയിലും, അഞ്ചിന് മൂത്തേടത്തും 14ന് വൈകിട്ട് നാലിന് വഴിക്കടവും അഞ്ചിന് എടക്കരയിലും 15ന് രാവിലെ ഒമ്പതിന് പോത്ത്കല്ലിലും, വൈകിട്ട് നാലിന് കരുളായിയിലും, അഞ്ചിന് അമരമ്പലത്തും പഞ്ചായത്ത് റാലികള്‍ ഉദ്ഘാടനംചെയ്യും.