'വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു, പൗരത്വം നിർണ്ണയിക്കേണ്ടത് എസ് ഐ ആർ അല്ല'; ആർ രാജഗോപാൽ നേരിട്ടത് നീതി നിഷേധമെന്ന് പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചതെന്നും പൗരത്വം നിർണ്ണയിക്കേണ്ടത് എസ് ഐ ആർ അല്ല എന്നും പിണറായി വിജയൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആർ രാജഗോപാൽ നേരിട്ടത് നീതി നിഷേധമാണെന്നും പിണറായി വിജയൻ പറഞ്ഞു.

കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്. അതിന്റെ തുടർച്ചയായി പാസ്പോർട്ടും നഷ്ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ഉടൻ ഹാജരാവാൻ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിൻമെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ലോകം അറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ബിജെപിയുടെ കടുത്ത വിമർശകൻ എന്ന നിലയിൽ ആയിരിക്കും രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയായിട്ടു ണ്ടാവുക. എന്നാൽ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തിരഞ്ഞുപിടിച്ച് എസ്ഐആറിലൂടെ പുറത്താക്കുകയാണ്. വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ് ഐ ആർ മാറിക്കഴിഞ്ഞു. പൗരത്വം നിർണയിക്കേണ്ടത് എസ് ഐ ആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോൾ നാടിനെ സ്നേഹിക്കുന്നവർക്ക് നിശബ്ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.
കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്. അതിന്റെ തുടർച്ചയായി പാസ്പോർട്ടും നഷ്ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ഉടൻ ഹാജരാവാൻ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിൻമെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
ലോകം അറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ബിജെപിയുടെ കടുത്ത വിമർശകൻ എന്ന നിലയിൽ ആയിരിക്കും രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയായിട്ടു ണ്ടാവുക. എന്നാൽ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തിരഞ്ഞുപിടിച്ച് എസ്ഐആറിലൂടെ പുറത്താക്കുകയാണ്.
വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ് ഐ ആർ മാറിക്കഴിഞ്ഞു. പൗരത്വം നിർണയിക്കേണ്ടത് എസ് ഐ ആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോൾ നാടിനെ സ്നേഹിക്കുന്നവർക്ക് നിശബ്ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം.

Latest Stories

പി എസ് സി നിയമന വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും, റാങ്ക് പട്ടിക പരിഷ്കരിക്കും

രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും

'ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല'; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

'ഹണിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കി, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; കേസ് പിൻവലിക്കണമെന്ന് ബോബി ചെമ്മണ്ണൂർ

'നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ല മകന്റെ ചികിത്സയ്ക്കു കൂടി, കുറച്ച് മെഡിക്കൽ പ്രശ്‌നങ്ങൾ മോനുണ്ട്'; മലക്കംമറിഞ്ഞ് തൻവി സുധീർ

തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു

'ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ട്'; ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്; പിന്‍മാറ്റം എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്ന്

'പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായി,'; കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു