‘പിണറായി ഭരണം ജനത്തിന് ബാധ്യത, സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥ'; ഷാഫി പറമ്പിൽ

സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയാണെന്ന് ഷാഫി പറമ്പിൽ എം പി. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും സർക്കാരിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ കോഴിക്കോട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

ജനങ്ങൾക്ക് നീതി കിട്ടണം. സാധാരണക്കാരനാണ് ചികിത്സ തേടി വരുന്നത്. അങ്ങനെ വരുന്നവരോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റ് പലതിനും സർക്കാരിന് പണമുണ്ട്. സർക്കാരിന് സഖാക്കളുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. പിണറായി ഭരണം ജനത്തിന് ബാധ്യതയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. സർക്കാറിന് പി ആർ അഡിക്ഷൻ രോഗം പിടിപെട്ടു. സർക്കാറിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു. അതു തന്നെയാണ് നിലമ്പൂരിൽ കണ്ടത്. സർക്കാരിന്റെ നയം അംഗീകരിക്കാൻ സാധിക്കില്ല. ഒരു മനസാക്ഷിയും ഈ സർക്കാരിനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ