ഇന്ധനവിലയിൽ ഇന്നും വർദ്ധന; സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. ഈ മാസം ഇത് നാലാം തവണയാണ് വില ഉയരുന്നത്. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. ഈ മാസം ഒരു രൂപ 36 പൈസയാണ് ഡീസല്‍ വില കൂടിയത്. ഡീസലിന് 27 പൈസയും പെട്രോളിന് 25 പൈസയുമാണ് യഥാക്രമം വര്‍ദ്ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.23 രൂപയും ഡീസലിന് 81.26 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.47 രൂപയും ഡീസലിന് 79.62 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 79.82, പെട്രോള്‍ 85.66. കൊച്ചിയില്‍ 2018 ഒക്ടോബറില്‍ 79.82 രൂപ വരെ ഡീസല്‍ വില എത്തിയ ശേഷം 79.62 എന്ന നിലയിലേക്ക് എത്തുന്നത് ആദ്യമാണ്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോള്‍, കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും.

കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു