പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

പെരിയാർ നദിയിൽ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ്  കൂട്ടത്തോടെ ചത്ത മത്സ്യങ്ങളെ കണ്ടത്. ഏലൂർ-എടയാർ വ്യാവസായിക മേഖലയിലെ വ്യവസായശാലകളിൽ നിന്ന് മലിനജലം പുറന്തള്ളുന്നതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് സംഭവം.

പാതാളം ബണ്ടിന് സമീപത്തുനിന്നും താഴ്‌വാരത്തുനിന്നും വൻതോതിൽ ചത്തുപൊങ്ങിക്കിടക്കുന്ന മത്സ്യങ്ങളെ രാവിലെ കണ്ടെത്തുകയായിരുന്നു. ചേരാനല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുകൃഷിയിൽ ഏർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതാണ് റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് ഇന്നലെ ബണ്ടിൻ്റെ ഷട്ടറുകൾ തുറന്നിരുന്നു. ഉടൻ തന്നെ പാതാളം ബണ്ടിന് സമീപമുള്ള നദികളിലെ ജലം കറുത്തതായി മാറി.

പാതാളം ബണ്ടിൻ്റെ മുകൾഭാഗത്തും താഴെയുമായി വ്യവസായ യൂണിറ്റുകളിൽ നിന്ന് മലിനജലം തുറന്നുവിട്ടതാണ് മത്സ്യങ്ങൾ ചത്തൊടുങ്ങാൻ കാരണമെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് അനധികൃതമായി മാലിന്യം തള്ളുന്നത്. 2024ൽ മാത്രം എട്ട് തവണയാണ്  പെരിയാറിൽ മൽസ്യങ്ങൾ ചത്തൊടുങ്ങിയത്. കഴിഞ്ഞ നാല് മാസത്തിനിടെ നദി 15 തവണ കറുത്തതായി മാറിയെന്നും നാട്ടുകാർ ആരോപിച്ചു.

അനധികൃതമായി നദിയിൽ മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുളവുകാടിന് സമീപം പാതാളം മുതൽ പനമ്പുകാട് വരെയുള്ള ഭാഗങ്ങളിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.

Dead fish found floating on the Periyar river in Ernakulam in Kerala on May 21 morning. Dead fish found floating on the Periyar river in Ernakulam in Kerala on May 21 morning.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്