നാര്‍കോട്ടിക്- ലവ് ജിഹാദില്‍ പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി; വിഡി സതീശന്‍ പ്രീണന കുമാരനാണെന്ന് പിസി ജോര്‍ജ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും. കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു ഡി എഫ്ഫിന്റെ നേതൃ
നിരയിലെത്തിതനു ശേഷമാണെന്നും പിസി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രീണന കുമാരന്‍

കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍
യു ഡി എഫ്ഫിന്റെ നേതൃനിരയിലെത്തിതനു ശേഷമാണു. നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ചും, ലവ് ജിഹാദിനെക്കുറിച്ചും മയക്കു മരുന്നു വ്യാപനതിനെക്കുറിച്ചും പള്ളിയില്‍ വിശ്വാസികളോട് സംസാരിച്ചതിന്റെ പേരില്‍ കല്ലറങ്ങാട്ട് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചത് ഇയാള്‍ ആയിരുന്നു.  ആരെ സന്തോഷിപ്പിക്കാന്‍ ആയിരുന്നു അത്?
ലീഗിനെയോ?
അതോ പോപ്പുലര്‍ ഫ്രണ്ടിനെയോ?
അതേ പോലെ ഹമാസ് വിഷയത്തില്‍ മത മൗലികവാദികള്‍ നടത്തിയ റാലികളും സമ്മേളനങ്ങളും ഉല്‍ഘാടനം ചെയ്തത് ഇതേ സതീശന്‍.മുനമ്പം വിഷയത്തില്‍ മുനമ്പത്തു ഇരകളുടെ അടുത്ത് വന്നു വഖഫ് ഭൂമി അല്ല എന്നു പറഞ്ഞ സതീശന്‍ തിരുവനന്തപുരത്തു എത്തിയപ്പോള്‍ നിയമസഭയില്‍ നിലപാട് മാറ്റി വഖഫ് ബില്ലിനെതിരെ വേട്ടകരോടൊപ്പം കൂടി. കുഞ്ഞാലികുട്ടി കണ്ണുരുട്ടിയപ്പോള്‍
വഖഫ് എന്ന വാക്ക് പോലും ടിയാന്‍ ഉച്ചരിച്ചിട്ടില്ല. മത മൗലിക വാദികള്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടില്‍ ഇഴയുന്ന നിലയിലേയ്ക്ക് സതീശന്‍ അധഃപധിച്ചിരിക്കുന്നു.

ഒരു വിഭാഗം മാത്രമല്ല ന്യൂനപക്ഷം എന്ന ചിന്ത കൂടി വേണം. ഇങ്ങനെ ഉള്ളവര്‍ നയിക്കുന്ന ഒരു മുന്നണിയ്ക്ക് എന്ത് വിശ്വസിച്ചാണ് മറ്റു സമുദായ അംഗങ്ങള്‍ വോട്ട് ചെയ്യുന്നത്?
പാലാ ബിഷപ് ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു ഇന്ന് കാലം തെളിയിച്ചിരിക്കുന്നു.
അദ്ദേഹത്തെ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൂശിച്ച സതീശന്‍ ഇന്ന് മാപ്പ് പറയാന്‍ തയ്യാറാവണം.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി