പി.സി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍, പിന്തുണയുമായി ബി.ജെ.പി, പ്രതിഷേധിച്ച് പിഡിപി

തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നിലവില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

ജോര്‍ജിനു പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇനി എപ്പോള്‍ വേണമെങ്കിലും പൊലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം.

സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം എറണാകുളം വെണ്ണലയില്‍ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു. കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്.

Latest Stories

ബലാത്സംഗ കേസ്; റാപ്പര്‍ വേടന്റെ വീട്ടില്‍ പരിശോധന, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിൻറെ പ്രതിനിധികൾ ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍