'പാപ്പാഞ്ഞിയെ ഇനി ഇവിടെ വെച്ച് കത്തിക്കാന്‍ പറ്റില്ല'; കോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രദേശവാസികള്‍

പാപ്പാഞ്ഞിയെ കത്തിക്കുന്ന വേദി മാറ്റണമെന്ന് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേ ഉടമകള്‍. ജനവാസ മേഖലയില്‍ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളത്. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

പുതുവത്സര രാത്രിയില്‍ ഹോംസ്റ്റേകളിലും വീടുകളിലും ജനങ്ങള്‍ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെന്നും ഹോം സ്റ്റേ ഉടമകള്‍ പറയുന്നു. ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയില്‍ മാത്രം പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉള്‍ക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകള്‍ കൊച്ചിയിലെത്തിയത്.

പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. പുതുവത്സര ദിനത്തിന് തലേന്ന് വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പൊലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയത് വലിയ അപകടസാധ്യതയാണ് ഉയര്‍ത്തിയത്. ഇവിടെ നിന്ന് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ