ഇടതുപക്ഷത്തിന് നല്‍കുന്ന വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ്; ബിജെപിക്ക് നേട്ടമുണ്ടാകില്ല; രാഹുലിനെയും കെസി വേണുഗോപാലിനെയും പരിഹസിച്ച് പി രാജീവ്

കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ഏക ലക്ഷ്യം ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്നത് മാത്രമാണെന്ന് മന്ത്രി പി രാജീവ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന, ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമായിരുന്നല്ലോ.

ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ ജയിച്ചാല്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് നല്‍കേണ്ടിവരുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കുമായിരുന്നോ കേരളത്തിലെ മതനിരപേക്ഷ മനസ് ചിന്തിക്കുന്നത് ബിജെപിക്ക് ഇവിടെ സീറ്റ് നല്‍കരുതെന്നാണ്.

പക്ഷേ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ നാളെ ബിജെപി ആകുന്ന കാലത്ത് കോണ്‍ഗ്രസിന് കുത്തിയാല്‍ ആ വോട്ടിന്റെ സുരക്ഷിതത്വമെന്താണ്. ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കുന്ന വോട്ട് ഒരു ഫിക്‌സഡ് ഡെപ്പോസിറ്റാണ്. നിങ്ങള്‍ക്കോര്‍മ്മയില്ലേ ത്രിപുരയില്‍ നിന്നുള്ള അന്നത്തെ രാജ്യസഭാംഗം, സിപിഎം നേതാവ് ഝര്‍നാ ദാസിനെ അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചപ്പോള്‍ നല്‍കിയ മറുപടി കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ഞാന്‍ ഒറ്റക്കേ ഉള്ളൂ എങ്കില്‍ അക്കാലത്തും ജനങ്ങളെ അണിനിരത്തി ബിജെപിക്കെതിരെ പൊരുതുമെന്ന ആ മറുപടിയാണ് ഇടതുപക്ഷത്തിന്റെ ഉറപ്പെന്നും പി രാജീവ് പറഞ്ഞു.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം