'ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ വരട്ടെ, അപ്പോള്‍ കാണാം'; പ്രസ്താവന അധമസംസ്‌കാരത്തിന്റെ ഭാഗമെന്ന് പി.കെ ശ്രീമതി

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പികെ ശ്രീമതി. ചിന്താ ജെറോമിനെ നിന്ദ്യവും മ്ലേച്ഛവുമായ ഭാഷയില്‍ അധിക്ഷേപിച്ച ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കെ.സുരേന്ദ്രന്റെ പ്രസ്താവന അധമ സംസ്‌കാരത്തിന്റെ ഭാഗമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ബിജെപി നേതാവിന്റെ നിലപാടിനെതിരെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണം. ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ ഇങ്ങോട്ട് വരട്ടെ, അപ്പോള്‍ കാണാമെന്ന് പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു

ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇത്രയും നിന്ദ്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയ സുരേന്ദ്രന്‍ എത്ര തരംതാണ ചെളിക്കുണ്ടിലാണ് പതിച്ചിരിക്കുന്നതെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്. സുരേന്ദ്രന്റെ അഭിപ്രായം ബി ജെ പി നിലപാട് ആണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഇതിനെതിരെ കേരളീയ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ശ്രീമതി ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് പത്രസമ്മേളനം നടത്തുന്നതിനിടെ മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും സുരേന്ദ്രന്‍ അധിക്ഷേപിച്ചു. ഇതിനെതിരെയാണ് ശ്രീമതി രംഗത്തെത്തിയത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി