"ശരിയും തെറ്റും പാർട്ടി തീരുമാനിക്കും": വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി. കെ ശശി

തിരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി.കെ ശശി. തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈംഗികപീഡന ആരോപണത്തെ കുറിച്ച്‌ പി.കെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പാർട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് പൂർണമായും അംഗീകരിക്കുമെന്നും രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണവും ശശി തള്ളി. ജീവിതത്തിൽ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്നും ശശി പറഞ്ഞു. ആരെയും ചതിച്ചിട്ടില്ലെന്നും നാളെ ആരെയും ചതിക്കില്ലെന്നും പി.കെ ശശി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് എതിരെ പ്രവർത്തിച്ചു എന്ന ആരോപണവും ശശി നിഷേധിച്ചു. തനിക്ക് സി.പി.ഐ വിരോധമില്ലെന്നും ഇടത് ഐക്യത്തിന് വേണ്ടിയാണു പ്രവർത്തിച്ചതെന്നും ശശി അവകാശപ്പെട്ടു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി