പി. ജയരാജന്‍ അസ്സല്‍ സഖാവ്, അഴിമതി ഒട്ടും ഇല്ല, എന്നാല്‍ ഇ.പി അങ്ങനെ ഒന്നുമല്ല: പി.കെ ഫിറോസ്

ഇ.പി ജയരാജന്‍ എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുള്ള ആളാണെന്ന് യൂത്ത് ലീഗ് ജനറല്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പി. ജയരാജന്‍ അസ്സല്‍ സഖാവാണെന്നും എന്നാല്‍ ഇ.പി അങ്ങനെയൊന്നുമല്ലെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

പി. ജയരാജന്‍, എന്തൊക്കെ പറഞ്ഞാലും അസ്സല് സഖാവാണ്. അഴിമതി ഒട്ടും ഇല്ല. മക്കള്‍ക്കൊന്നും ഒരു മുതലാളിയുമായും ചങ്ങാത്തമില്ല. പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നതാണ്. അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷന്‍ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാന്‍ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ് പുള്ളിയുടെ പ്രശ്‌നം.

എന്നാല്‍ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കള്‍ക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലില്‍ മുതലാളിമാര്‍ക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്ത് കൊടുക്കല്‍. ഇതൊക്കെയാണ് അങ്ങേര്‍ക്കെതിരെയുള്ള ആരോപണം.

തെറ്റു തിരുത്തലില്‍ ഇവരില്‍ ആരുടേതാണ് തെറ്റ് എന്നതാണ് പാര്‍ട്ടിക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേര്‍ന്ന ഒരാള്‍ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാള്‍ പോലും നാക്ക് ചലിപ്പിക്കാത്തത്? എന്ത് കൊണ്ടായിരിക്കും പാര്‍ട്ടി അത് ചര്‍ച്ച ചെയ്യാത്തത്?

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ