പി. ജയരാജനെ കൊലയാളി എന്ന് വിളിച്ച സംഭവം; കെ. കെ രമയ്‌ക്കി എതിരായ കേസ് തള്ളി കോടതി

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി.ജയരാജനെ കൊലയാളിയെന്ന് കെ കെ രമ വിളിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.

ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് സമ്മദിദായകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മദ്ധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാതി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്. പരാതിയെ തുടർന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഈ കേസാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.

Latest Stories

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി

സ്‌കൂള്‍ തുറക്കൽ നീട്ടണം; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്

‘നിലമ്പൂരിൽ മത്സരിക്കില്ലെന്ന അൻവറിന്റെ തീരുമാനം നല്ലത്, യുഡിഎഫ് വാതിൽ കൊട്ടി അടച്ചിട്ടില്ല’; കെ മുരളീധരൻ

ചുംബിക്കാന്‍ ശ്രമിച്ച അയാളെ തള്ളിമാറ്റേണ്ടി വന്നു.. പരിഭാഷകന്റെ സഹായത്തോടെയാണ് ആ സംവിധായകന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടത്: സുര്‍വീന്‍ ചൗള

മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി, വാർത്താ സമ്മേളനം വിളിച്ച് നടൻ