'ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ, കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്'; വി ശിവൻകുട്ടിയെ അധിക്ഷേപിച്ച് വി ഡി സതീശൻ

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ ഡെസ്കിനു മുകളിൽ കയറി അസംബന്ധം പറഞ്ഞ ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല എന്നും വിഡി സതീശൻ പറഞ്ഞു.

നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഢിത്തവും വായില്‍ നിന്ന് വരുവോ. നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'

'വരുന്നത് വിലക്കുറവിന്റെ നാളുകൾ'; കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും

'വിസിൽ ബ്ലോവർമാരെ സംരക്ഷിക്കും എന്നതാണ് സിപിഐഎം നയം'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺ‍​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ വി ഡി സതീശൻ

പ്ലാറ്റ്ഫോം കാലത്തെ പ്രതിഷേധ രാഷ്ട്രീയം

ദീപക്കിന്‍റെ ആത്മഹത്യ; പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല

'ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ല'; മുഖ്യമന്ത്രി