പ്രതിപക്ഷം പ്രസംഗിക്കണ്ട, വിഴിഞ്ഞത്ത് പ്രസംഗിക്കാന്‍ എംപിയ്ക്കും എംഎല്‍എയ്ക്കും അവസരമില്ല; പ്രധാനമന്ത്രി മോദി 45 മിനിട്ട് സംസാരിക്കും, മുഖ്യമന്ത്രി പിണറായിക്ക് 5 മിനിട്ട്, മന്ത്രി വാസവന് 3 മിനിട്ട് സമയം

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ സ്ഥലം എംപിയ്ക്കും എംഎല്‍എയ്ക്കും അവസരമില്ല. പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം ഒഴിവാക്കിയാണ് പൊതുസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടുന്ന കോവളത്തിന്റെ എംഎല്‍എ എം വിന്‍സന്റും തിരുവനന്തപുരം എംപി ശശി തരൂരും കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രതിനിധികളാണ്. ഇരുവര്‍ക്കും വിഴിഞ്ഞം കമ്മീഷനിംഗിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗത്തിന് അവസരമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി എന്‍ വാസവനും മാത്രമാകും പ്രസംഗിക്കാന്‍ അവസരം നല്‍കുക. പ്രധാനമന്ത്രി മോദി 45 മിനിറ്റ് വിഴിഞ്ഞം കമ്മീഷനിംഗിന് ശേഷം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് 5 മിനിറ്റ് പ്രസംഗിക്കാന്‍ മാത്രമാണ് സമയം നല്‍കിയിരിക്കുന്നത്. മന്ത്രി വി എന്‍ വാസവന് 3 മിനിറ്റും സമയം കിട്ടും.

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ 8ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ