'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി മയക്കുമരുന്നിനെതിരായ വലിയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ആരാഞ്ഞു. അതേസമയം എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന് ലാത്തിയും തോക്കും ഉണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല. ബ്ലേഡ് കൊണ്ട് സമരത്തിന് വരുന്നത് ഇതുവരെ കാണാത്ത രീതിയാണെന്നും പുതിയ സമര മാർഗമാണോയെന്നും മന്ത്രി പറഞ്ഞു.

ബ്ലേഡ് കൊണ്ടുവന്നുള്ള സമരമാർ​ഗം അം​ഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബ്ലേഡ് കൊണ്ടുവന്നതരാണെന്ന് കണ്ടെത്തും. പൊലീസുകാർ കൊണ്ടുവരില്ലെന്നും രമേശ് ചെന്നത്തില പറഞ്ഞു. അതേസമയം മദ്യനയം യുഡിഎഫ് ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‌‌ബാറുകൾ അടയ്ക്കുന്ന കാര്യം തത്ക്കാലം ആലോചനയിൽ ഇല്ല. ‌‌കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകുന്നത് ആലോചിച്ചിട്ട് പോലുമില്ലെന്നും അങ്ങനെ നൽകാൻ കഴിയില്ല എന്നും അതിന് കേന്ദ്ര നിർദ്ദേശമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Latest Stories

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ

മദ്യനികുതി ഇളവ് പിൻവലിക്കണം; പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു: വി. എം. സുധീരൻ

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം; വൻ നാശനഷ്ടം, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്