എൽ.ഡി.എഫ് വിജയദിനത്തിൽ ദീപം തെളിച്ച് ഒ. രാജഗോപാല്‍​; ബംഗാളിനെ രക്ഷിക്കണമെന്ന് ഹാഷ് ടാഗും

എൽഡിഎഫിന്റെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് മുന്‍ നേമം എംഎല്‍എയും ബിജെപി മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല, ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിച്ചതെന്നു രാജഗോപാല്‍ പറഞ്ഞു.

ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നി ഹാഷ് ടാഗുകള്‍ നല്‍കി ദീപം തെളിയിച്ച ചിത്രങ്ങളാണ് രാജഗോപാല്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയും കുടുംബസമേതം ദീപം തെളിച്ചു. ബംഗാളില്‍ കലാപത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദീപം തെളിച്ചത്.

ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി