അഫ്സാനയ്ക്കെതിരെ നൗഷാദിന്റെ പരാതി; സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മർദ്ദിച്ചു

പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാനക്കെതിരെ പരാതിയുമായി ഭർത്താവ് നൗഷാദ് പൊലീസിനെ സമീപിച്ചു. ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇതാണ് നാടുവിടാൻ കാരണമെന്നുമാണ് നൗഷാദ് പറയുന്നു. അടൂർ പൊലീസിലാണ് നൗഷാദ് പരാതി നൽകിയത്.

തന്നെ മർദിച്ചതതിൽ അഫ്സാനയ്ക്കെതിരെ നടപടിവേണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു. ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ രൂക്ഷ വിമർശനവും ആരോപണങ്ങളുമാണ് നൗഷാദിനെതിരെ അഫ്സാന ഉയർത്തിയത്. എന്നാൽ താൻ കുട്ടികളെ അടക്കം ഉപദ്രവിച്ചെന്ന അഫ്‌സാനയുടെ ആരോപണം കളവാണെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചിട്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു.

നൗഷാദിന്റെ കൂടെ പോകാനാകില്ല. അയാൾ സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടുവെന്നും അഫ്സാന പറഞ്ഞിരുന്നു.

നൗഷാദ് തിരോധാനക്കേസിലാണ് അഫ്സാനയെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് നൗഷാദിനെ കാണാതായത്. ഭാര്യയുടെ മൊഴി കണക്കിലെടുത്ത് പൊലീസ് പലയിടത്തും കുഴിച്ച് നോക്കിയിരുന്നു.നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന ആദ്യം പൊലീസിന് നൽകിയ മൊഴി.

ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.

Latest Stories

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി