മദ്യപിക്കാന്‍ തയ്യാറായില്ല; വര്‍ക്കലയില്‍ അച്ഛന്റെ തലയ്ക്ക് വെട്ടി മകന്‍

മദ്യപിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ അച്ഛനെ മകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാപ്പീസ് ജംഗ്ഷനില്‍ പ്രഭാമന്ദിരത്തില്‍ പ്രസാദിനാണ് മകന്‍ പ്രിജിത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഉച്ചയ്ക്ക് 3ന് ആയിരുന്നു സംഭവം നടന്നത്. പ്രിജിത്തിന്റെ ആക്രമണത്തില്‍ പ്രസാദിന്റെ തലയ്ക്കാണ് വെട്ടേറ്റത്.

പ്രിജിത്തിന്റെ നിരന്തര ഉപദ്രവം മൂലം കഴിഞ്ഞ കുറച്ചുകാലമായി പ്രസാദ് മാറി താമസിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പ്രിജിത്ത് പ്രസാദിന്റെ വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉച്ചയോടെ പ്രസാദ് താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ പ്രിജിത്ത് പിതാവിനോടും മദ്യപിക്കാന്‍ ആവശ്യപ്പെട്ടു.

മദ്യപിക്കാന്‍ പ്രസാദ് തയ്യാറാകാതെ വന്നതോടെയാണ് പ്രിജിത്ത് വെട്ടുകത്തിയെടുത്ത് ആക്രമിച്ചത്. പ്രസാദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രിജിത്ത് നാട്ടുകാര്‍ വരുന്നത് കണ്ടതോടെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. വര്‍ക്കല പൊലീസെത്തി പ്രസാദിന്റെ മൊഴിയെടുത്തിട്ടുണ്ട്. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്