'സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹം'; സജി ചെറിയാന് ജയിലിൽ ബീഡി കൊടുത്തത് ആരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പുകവലി പരാമർശത്തിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹമാണെന്ന് ആയിരുന്നു രാഹുലിന്റെ പ്രതികരണം. പുക പങ്കുവെക്കുന്ന ചെറുപ്പക്കാരുടെ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ മന്ത്രി സജി ചെറിയാന് ജയിലിൽ ബീഡി കൊടുത്തത് ആരാണെന്നും ചോദിച്ചു.

കൊടി സുനിക്കും ക്രിമിനലുകൾക്കും സൗകര്യങ്ങളൊരുക്കിയത് കേട്ടിട്ടുണ്ട്. മന്ത്രിക്ക് ആര് ബീഡി കൊടുത്തെന്ന് വ്യക്തമാക്കണം. ഉത്തരവാദപ്പെട്ട മന്ത്രി തന്നെ പുകവലിയെ നിസാരവത്കരിക്കുന്നു എന്നും രാഹുൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് കൊണ്ടുള്ള സജി ചെറിയാൻറെ പരാമർശത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നത് എന്തിനാണെന്നായിരുന്നു സജി ചെറിയാൻറെ ചോദ്യം. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയിൽ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.

Latest Stories

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ