ഗുണനിലവാരമില്ല: പാരസെറ്റമോള്‍ അടക്കം 10 ബാച്ച് മരുന്നുകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകള്‍ നിരോധിച്ചു. പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പ്പനയുമാണ് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിരിക്കുന്നത്. ഇതോടെ നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അത് വിതരണക്കാരന് തിരിച്ച് കൊടുത്ത് വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചട്ടുണ്ട്.

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് ഇവയ്ക്ക് നിലവാരമില്ലാത്തതായി കണ്ടെത്തിയത്.

പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത് വിറ്റമിന്‍ ഡി 3 (ടിഎച്ച്ടി -21831), പാരസെറ്റമോള്‍ ആന്‍ഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എഎംപി 1001), ഗ്ലിബന്‍ക്ലമൈഡ് ആന്‍ഡ് മെറ്റ്ഫോര്‍മിന്‍ (പിഡബ്ല്യുഒഎകെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍പിടി 20024), എസ്വൈഎംബിഇഎന്‍ഡി– അല്‍ബെന്‍ഡസോള്‍ (എസ്ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ് ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാന്‍ഡ് സാനിറ്റൈസര്‍ (292) എന്നീ മരുന്നുകളാണ് നിരോധിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ