ആരും മുഖ്യമന്ത്രിയെ നേരത്തെ പ്രവചിക്കേണ്ട, ഇത് നേതാക്കൾക്കും ബാധകം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം : സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കൾക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാൻഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാൻഡ് അതും പരിഗണിച്ചേക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വെൽ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോൺഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ, കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യർ. അതിനിടയിൽ കയറി ആരും പ്രവചനം നടത്തേണ്ടതില്ല. ഇതു നേതാക്കൾക്കും ബാധകമാണ്’ എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

രാഹുൽഗാന്ധി ബിജെപിയുടെ ബി ടീം ആണെന്ന് പറയാൻ മാത്രമുള്ള മൗഢ്യം കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനില്ല. എന്നാൽ അതു പറയാനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയും പിണറായി വിജയനുണ്ട്. കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് സിപിഎം പറഞ്ഞാൽ ജനം വിശ്വസിക്കുമോയെന്ന് സണ്ണി ജോസഫ് ചോദിച്ചു.

Latest Stories

ഗ്രൂപ്പ് ഘട്ടത്തിന് അവസാനം, ഇനി പ്ലേഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ

ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധന

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു