'ലീഗിൻ്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാൽ അവർ മോശമാകും'; മുഖ്യമന്ത്രിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിൻ്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി രംഗത്ത്. വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെതെന്നും ആ പ്രസ്താവന ലീഗിനെ കുറിച്ചല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പറഞ്ഞത് ജനം കേട്ടു. വ്യഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല. ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടുകയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാൽ അവർ മോശം ആവുമെന്നും മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ

മെയ് 18-ന്റെ രാഷ്ട്രീയം: കേരളം ഏത് വഴിയിലേക്ക്?