കേരളത്തില്‍ ഉദ്ഘാടന മഹാമഹങ്ങളില്ല; ദേശീയപാത-66 നാല് റീച്ചുകള്‍ ഉടന്‍ തുറക്കും; ഹിന്ദിയടക്കം മൂന്ന് ഭാഷകളില്‍ ദിശാ ബോര്‍ഡുകള്‍; പൂച്ചെടികള്‍ നടാന്‍ സ്ഥലമില്ല; പകരം ആന്റി ഗ്ലെയര്‍ റിഫ്‌ളക്ടര്

കേരളത്തിലൂടെ കടന്ന് പോകുന്ന ദേശീയപാത 66-ലെ പണികള്‍ പൂര്‍ത്തിയാകുന്നതിന്റെ മുറയ്ക്ക് തുറന്ന് നല്‍കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത 66-ലെ നാല് റീച്ചുകള്‍ ഈമാസം 31-ന് തുറക്കും.

ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിര്മിച്ച തലപ്പാടി-ചെങ്കള (39 കിമി), കെഎംസി കണ്സ്ട്രക്ഷന്സ് നിര്മിച്ച വെങ്ങളം-രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കിമി), കെഎന്ആര് കണ്സ്ട്രക്ഷന് പൂര്ത്തിയാക്കിയ രാമനാട്ടുകര-വളാഞ്ചേരി (39.68 കിമി) ,വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കിമി) എന്നീ റോഡുകളാണ് പൊതുജനത്തിന് തുറന്ന് നല്കുന്നത്. ഈ നാല് റീച്ചുകളിലെ അവസാനഘട്ട നിര്മാണം നടക്കുകയാണ്.

സിഗ്‌നല് ബോര്ഡുകള് ഒരുക്കുന്ന നിര്മാണങ്ങളാണ് ഇപ്പോള് നടക്കുന്നത്. കാസര്കോട് തലപ്പാടി-തിരുവനന്തപുരം മുക്കോല വരെ 644 കിമിറ്ററില് ആകെ 22 റീച്ചുകളാണ് ഉള്ളത്. ഇനി 17 റീച്ചുകളാണ് പൂര്ത്തിയാക്കാനുള്ളത്. 45 മീറ്റര് പാതയില്, 27 മീറ്ററാണ് ആറുവരിപ്പാതക്കായി നീക്കി വെച്ചിരിക്കുന്നത്. ഇരുവശവും 6.75 മീറ്റര് വീതം രണ്ട് സര്വീസ് റോഡ് അടക്കം 13.50 മീറ്റര്. രണ്ടുമീറ്റര് വീതമുള്ള നടപ്പാത. അതിനപ്പുറം ക്രാഷ് ഗാര്ഡ് എന്നീ രീതിയലാണ് നിര്മാണം നടക്കുന്നത്.

പുതിയ നിര്ദേശപ്രകാരം അറിയിപ്പ് ബോര്ഡുകള് മൂന്ന് ഭാഷകളില് ഒരുക്കും. മലയാളം, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഇനി ഹിന്ദിയും എഴുതും. 60 മീറ്ററില് ചെയ്യേണ്ട ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള് മീഡിയന് നടുവില് ദിശബോര്ഡുകള് വെയ്ക്കുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 60 മീറ്റര് വീതിയുള്ള ദേശീയപാതകളില് മീഡിയനിലും ഇരുവശവും ചെറുപൂച്ചെടികള് പിടിപ്പിച്ചിട്ടുണ്ട്. എന്നാല് കേരളത്തിലെ ദേശീയപാതയുടെ നടുവില് അലങ്കാരച്ചെടി നടാന് സ്ഥലമില്ല.

മറുഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ ഹെഡ്ലൈറ്റ് പ്രകാശം നേരിട്ട് അടിക്കുന്നത് തടയാനും കൂടിയാണ് ചെടികള് നടുന്നത്. ചെടിക്ക് പകരം ആന്റി ഗ്ലെയര് റിഫ്‌ളക്ടറുകള് സ്ഥാപിക്കാനാണ് ഉപരിതല ഗതഗത വകുപ്പ് ശ്രമിക്കുന്നത്. സിഗ്‌നല് സംവിധാനത്തില് വിട്ടുവീഴ്ച പാടില്ലെന്ന് നിര്ദേശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്ത്ത്) മാര്ഗനിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വേഗപരിധി, നോ എന്ട്രി തുടങ്ങിയ ‘ശിക്ഷാര്ഹ’ സിഗ്‌നലുകള്ക്ക് പുറമെ നന്ദിബോര്ഡ് വരെ നിരത്തില് വേണമെന്ന് നിര്ദേശം നല്കിയിട്ടുണ്ട്. കാസര്കോട് തലപ്പാടി-തിരുവനന്തപുരം മുക്കോല വരെ 644 കിമിറ്ററില് ആകെ 22 റീച്ചുകളുണ്ട്. 17 റീച്ചുകള് പൂര്ത്തിയാകാന് ബാക്കി. ഏറ്റെടുത്തത്

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി