സെഞ്ച്വറി ഇല്ല, ഇഞ്ച്വറി; എല്‍.ഡി.എഫിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച ഉമ തോമസ് മുന്നേറുമ്പോള്‍ എല്‍ഡിഎഫിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ചിത്രം സെഞ്ച്വറി ഇല്ല, ഇഞ്ച്വറി എന്ന അടിക്കുറിപ്പോടുകൂടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് പരിഹാസം.

അതേസമയം ഉമ തോമസ് 18,211 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും കെ റെയില്‍ തോറ്റു, കേരളം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഉമ തോമസിനെ സഭയിലേക്ക് സ്വാഗതം ചെയ്ത് ഫാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍,മോഹനന്‍. തോല്‍വി സമ്മതിക്കുന്നുവെന്നും അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെയൊക്കെ വിളിച്ച് പറയുമോ: പാര്‍ഥിപന്‍

കാലവര്‍ഷം വീണ്ടും കനക്കും; നാളെ യെല്ലോ അലര്‍ട്ട് മധ്യ- തെക്കന്‍ കേരളത്തില്‍; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കപ്പലിലുണ്ടായിരുന്നത് സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍, തീപിടുത്തത്തിന് പിന്നാലെ ഡെക്കില്‍ പൊട്ടിത്തെറി; 20 കണ്ടെയ്‌നറുകള്‍ കടലില്‍, തീ അണയ്ക്കാന്‍ ഐസിജിഎസ് രാജദൂതും സചേതും തീവ്രശ്രമത്തില്‍

'2025 നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി, ഇപ്പോൾ 2047 ലെ സ്വപ്നങ്ങൾ വിൽക്കുന്നു'; മുംബൈയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി, മോദി സർക്കാരിന്റെ വാർഷികം ആഘോഷത്തിന് പരിഹാസം