കൊല്ലത്ത് ബിജെപി വോട്ടുകളും കിട്ടാം, അതിലെന്താണ് കുഴപ്പം; എന്‍കെ പ്രേമചന്ദ്രന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വോട്ട് മറിക്കാന്‍ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ച് എന്‍.കെ പ്രേമചന്ദ്രന്‍. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത മണ്ഡലമാണ് കൊല്ലം. അങ്ങനെയുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്‍ ചോദിച്ചത്.

നേതൃത്വത്തിനോട് അതൃപ്തിയുള്ള ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. നിലവില്‍ പാര്‍ട്ടി വിടില്ലെന്നും ഫലം വന്നശേഷം തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.കെ പ്രേമചന്ദ്രന് വേണ്ടിയാണ് കൊല്ലത്ത് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതെന്ന് മുമ്പ് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെയാണ് ബി.ജെ.പിക്കുള്ളില്‍ തന്നെ വോട്ട് മറിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരാതി ഉന്നയിക്കാമെന്നും പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറഞ്ഞു.

Latest Stories

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി