നിപ സംശയം, മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ; പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ സംശയിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപ്പെട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ തുടർ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.

കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോ​ഗത്തിൽ ചർച്ച ചെയ്തത്.

നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്റെ വീട്. യുവാവുമായി സമ്പർക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത