കൊച്ചി മെട്രോ; പേട്ട- എസ്.എൻ ജംഗ്ഷൻ പാതയ്ക്ക് സുരക്ഷാ അനുമതി

കൊച്ചി മെട്രോയുടെ പേട്ട- എസ് എൻ ജംഗ്ഷൻ പാതയ്ക്ക് സുരക്ഷാ അനുമതി. സുരക്ഷാ അനുമതി നൽകി കൊണ്ടുള്ള റിപ്പോർട്ട് റെയിൽ സേഫ്റ്റി കമ്മീഷണർ, കെഎംആർഎല്ലിന് കൈമാറി. സുരക്ഷാ അനുമതി ലഭിച്ചതോടെ, ഈ മാസം അവസാനത്തോടെ പാത തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ.

കേന്ദ്രമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സൗകര്യം ഉൾപ്പെടെ പരിഗണിച്ച് ഈ മാസം തന്നെ ഉദ്ഘാടനം നടത്താനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ. ഈ മാസം 9,10,11 തീയതികളിലായിരുന്നു റെയിൽ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന നടന്നത്.

സിഗ്നലിങ്, സുരക്ഷാ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് മുഖ്യമായി പരിശോധിച്ചത്. പാതയുടെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ടാണ് റെയിൽ സേഫ്റ്റ് കമ്മീഷണർ നൽകിയത്.

പേട്ട- എസ് എൻ ജംഗ്ഷൻ പാതയ്ക്ക് അനുമതി ലഭിച്ചതോടെ, ട്രെയിൻ സർവീസ് എസ്എൻ ജംഗ്ഷൻ വരെ നീട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സാങ്കേതികമായി പൂർത്തിയായികഴിഞ്ഞു

Latest Stories

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍