വിനീത ജയിലില്‍ പോകുന്നത് ഒറ്റയ്ക്കായിരിക്കല്ല; 24 എല്ലാ മാധ്യമ പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും; മാധ്യമപ്രവര്‍ത്തനം നടത്താനാകുന്നില്ലെങ്കില്‍ ചാനല്‍ അടച്ചുപൂട്ടും; പൊട്ടിത്തെറിച്ച് ആര്‍ ശ്രീകണ്ഠന്‍ നായര്‍

പ്രതിപക്ഷ സമരം റിപ്പോര്‍ട്ട് ചെയ്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സംഭവത്തില രൂക്ഷവിമര്‍ശനവുമായി ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍. റിപ്പോര്‍ട്ടര്‍ക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് ചുമത്താന്‍ പൊലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന് അദേഹം ചോദിച്ചു. കുറുപ്പംപടി പൊലീസ് നിയമം കൈയിലെടുക്കുകയാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യും.

തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് പൊലീസ് വാളെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

ഒരു റബ്ബര്‍ ഷൂ എറിഞ്ഞാല്‍ ഒരു കവചിതമായ ബസിനുള്ളിലിരിക്കുന്ന ആളുകള്‍ പരുക്കേറ്റ് കൊലചെയ്യപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയെന്ന ഘ്യാതി കേരളാ പൊലീസിനാണ്. വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസില്‍ ജയിലില്‍ പോകുന്നത്, 24 ന്യൂസിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങള്‍ ഡ്യൂട്ടിയിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്‍ഠന്‍ നായര്‍ ലൈവിലെത്തി പറഞ്ഞു.

ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിലവില്‍ കേസിലെ അഞ്ചാം പ്രതിയാണ് വിനീത. ഡിസംബര്‍ 10ന് പെരുമ്പാവൂരില്‍ നിന്ന് കോയമ്പത്തൂരേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനത്തിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഈ സമയം വിനീത സംഭവ സ്ഥലത്തുണ്ടായിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ഷൂ എറിയുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി വധശ്രമം ചുമത്തിയതിന് പൊലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.

Latest Stories

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്