കാട്ടാക്കടയിൽ നവജാത ശിശുവിന്റെ മരണം: കുഞ്ഞിനെ കൊന്നത് അമ്മ; അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കാട്ടാക്കടയിലെ നവജാതശിശു മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ. കുഞ്ഞിനെ കൊന്നത് താനാണെന്ന് കുഞ്ഞിന്റെ അമ്മ ഷംന പൊലീസിൽ മൊഴി നൽകി. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തു എന്നും ഷംന മൊഴി നൽകി.

നവജാതശിശുവിൻ്റെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്. പുറത്തുപോയിരുന്ന ഭര്‍ത്താവ് അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന.

ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. അല്‍ത്താഫ് തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഷംനയേയും കുഞ്ഞിനേയും കാണുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് ഷംനയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു.

സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം കാട്ടാക്കട പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഷംന ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അല്‍ത്താഫ് മൊഴി നല്‍കിയിരുന്നു.

Latest Stories

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ; വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്

'അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം'; നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും: കെ.  സി. വേണുഗോപാല്‍

യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങളിൽ തകരാറുകൾ

സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു; വോട്ട് ചെയ്ത് മോഹൻലാൽ

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 2.71 കോടി വോട്ടർമാർ

'ചെക്കന്റെ ഷോട്ടുകളും ബാറ്റിംഗ് രീതികളും അതിശയിപ്പിക്കുന്നതാണ്'; വൈഭവിനെ വാനോളം പുകഴ്ത്തി ഹർദിക് പാണ്ഡ്യ

ബുംറയ്‌ക്കെതിരെ സിക്സ് അടിച്ചപ്പോൾ അവൻ ബാക്കിയുള്ളവർക്കെതിരെയും കളിക്കും എന്ന് ഉറപ്പായി: യശസ്‌വി ജയ്‌സ്വാൾ

ഞങ്ങളുടെ ബോളർമാരെ അവൻ നന്നായി കൈകാര്യം ചെയ്തു, വൈഭവ് മികച്ച ബാറ്റ്‌സ്മാനാണ്: മഹേല ജയവർധനെ

വോട്ടിന് കോഴ: കേസ് എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം