'മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയല്ല, അദ്ദേഹത്തിൻറെ വരവ് തന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ ബാധിക്കില്ല'; ഒ. രാജഗോപാലിനെ തള്ളി കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പ്രശംസിച്ച നേമം എം.എല്‍.എ, ഒ രാജഗോപാലിനെ തള്ളി കുമ്മനം രാജശേഖരന്‍. കെ.മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് കരുതുന്നില്ലെന്നും കരുത്തനെങ്കിൽ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു.

സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരൻ തന്നെ മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്ത്. പ്രശംസിക്കുന്നതിന്റെ മാനദണ്ഡം മനസ്സിലാകുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കുമ്മനം രാജശേഖരന്റെ പ്രതികരണം

‘കെ മുരളീധരന്റെ വരവ് തന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ ബാധിക്കില്ല. ഗൗരവത്തോടെയാണ് നേമം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തത്. ജനങ്ങള്‍ കൈവിടില്ലെന്ന ഉറപ്പുണ്ട്. കോണ്‍ഗ്രസ്-സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടൊന്നും നേമത്ത് ചെലവാകില്ല. കെ മുരളീധരന്റെ കരുത്ത് എന്താണ്. അദ്ദേഹം വടകരയില്‍ എംപിയാണ്. കരുത്തനാണെങ്കില്‍ അത് രാജിവെച്ച് വന്നാല്‍ മതിയല്ലോ. ഞാന്‍ 87 ല്‍ രാജിവെച്ച് മത്സരിച്ചയാളാണ്. ഞാന്‍ ജയിക്കാനാണ് മത്സരിക്കുന്നത്. എന്റേത് പോസിറ്റീവ് രാഷ്ട്രീയമാണ്.

പിണറായി വിജയന്‍ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാണെന്ന ഒ രാജഗോപാല്‍ പറഞ്ഞതിന്റെ മാനദണ്ഡം എനിക്ക് അറിയില്ല. എന്തെങ്കിലും കണ്ടിട്ടുണ്ടാവും. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം അഭിപ്രായവ്യത്യാസം ഉണ്ട്. ഇഎംസ് നമ്പൂതിരിപാടിനെ പ്രശംസിച്ച് എല്‍കെ അദ്വാനി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശിലും ഗുജറാത്തിലും വികസനം നടക്കുന്നുണ്ട്. വികസനത്തിന്റെ അടിസ്ഥാനത്തിലാണ് നേമം ഗുജറാത്താണ് പറഞ്ഞതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൂട്ടകൊലകളും വര്‍ഗീയ കലാപങ്ങളും നടന്ന സംസ്ഥാനമാണ് കേരളമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്നെ വര്‍ഗീയവാദിയാക്കുന്നത് വോട്ട് തട്ടിയെടുക്കാനുള്ള എല്‍ഡിഎഫ് കുതന്ത്രങ്ങളുടെ ഭാഗമാണെന്നും കുമ്മനം രാഖശേഖരന്‍ കൂട്ടിചേര്‍ത്തു.’ കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി