നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സെപ്റ്റംബർ 30ന് കൂടി പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം അന്നേ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്നും ഉത്തരവിലുണ്ട്.
സർക്കുലർ
‘2025 -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്‌പ്), സംസ്ഥാനത്തെ സർക്കാർ. അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. പ്രസ്തുത ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണ്.’