'ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നു, കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായി'; വിമർശിച്ച് വി ഡി സതീശൻ

ദേശീയപാത നിർമാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നുവെന്ന് പറഞ്ഞ വി ഡി സതീശൻ ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സംസ്ഥാന സർക്കാരിന് പരാതിയില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

പാലാരിവട്ടം പാലം അഴിമതി ആരോപണമുന്നയിച്ചവർക്ക് ദേശീയപാത അഴിമതിയിൽ മൗനമാണെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. സംസ്ഥാന സർക്കാരിന് പങ്കുള്ളത് കൊണ്ടാണ് പരാതിയില്ലാത്തതെന്നും വി ഡി സതീശൻ ആരോപിച്ചു. ദേശീയ പാതാ നിർമാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നു എന്ന പി വി അൻവറിൻ്റെ ആരോപണവും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. സിപിഐഎം നേതാക്കൾ മലപ്പുറത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളിലൂടെ അപമാനിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി