ആരാണ് പോരാളി ഷാജി? യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് എംവി ജയരാജൻ

യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് എംവി ജയരാജൻ. വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പറഞ്ഞത് മാധ്യങ്ങൾ വളച്ചൊടിച്ചുവെന്നും പോരാളി ഷാജി വിഷയത്തിൽ ജയരാജൻ പ്രതികരിച്ചു. പ്രത്യക്ഷത്തിൽ ഇടതുപക്ഷതിന്റേതെന്ന് തോന്നിക്കുന്ന ചില നവമാധ്യമങ്ങളിൽ സർക്കാരിനെതിരെ വാർത്ത കൊടുക്കണമെന്ന് കോൺഗ്രസ്‌ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ഒരു നിർദ്ദേശം സിപിഐഎമ്മോ ഇടുതുപക്ഷമോ ഒരിടത്തും നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

‘ഞങ്ങൾ ആശയപ്രചാരണമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാർത്തകൾ എല്ലാം സീമകളും ലംഘിച്ചു പ്രചരിച്ചു. പോരാളി ഷാജി എന്ന പേരിൽ നിരവധി പ്രൊഫൈലുകൾ ഉണ്ട്. ഇടത് അനുകൂലമെങ്കിൽ പോരാളി ഷാജി അത് വ്യക്തമാക്കണം. യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം. ഈ വ്യാജ പ്രൊഫൈലുകൾ പൊലീസിന് കണ്ടെത്താൻ സാധിക്കാത്ത വിധമാണ്. ഇത് സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരിക എന്നത് എന്റെ ഉത്തരവാദിത്തമാണ്’- എംവി ജയരാജൻ പറഞ്ഞു.

‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എംവി ജയരാജന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ, ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന സാമൂഹിക മാധ്യമങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിൻ്റെ ദുരന്തമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ എംവി ജയരാജനെതിരെ പോസ്റ്റുമായി പോരാളി ഷാജി രം​ഗത്തെത്തി. തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിൻ്റെ ഉത്തരവാദിത്തം അധികാരത്തിൻ്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് ‘പോരാളി ഷാജി’യുടെ ഫേസ്ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെ ആയിരുന്നു കുറിപ്പ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്