നാലു വോട്ടിന് വേണ്ടി എം.വി. ഗോവിന്ദൻ എടുത്തു ചാടി', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്തതാകാം; മൊണാലിസയുടെ വിവാഹത്തിൽ അന്വേഷണം വേണം: കെ. മുരളീധരൻ

കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെ കെ. മുരളീധരൻ പരിഹസിച്ചു. നാലുവോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടം പാടില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എടുത്തു ചാടിയതാകാമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടിന് യുഡിഎഫ് വിജയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. താൻ തുടക്കത്തിൽ പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ മത്സരം യുഡിഎഫും എൽഡിഎഫും ആയി മാറിയിട്ടുണ്ട്. അതിൽ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് വഴിയാണ് മൊണാലിസയും ഫർമാനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർത്തതോടെ ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുകായും വിവാഹം കഴിക്കുകയുമായിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ