ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചിരുത്തി സ്വയംഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കുന്നു; പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ നുണപ്രചാരണവുമായി മുസ്ലിം ലീഗ്

കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വ്യാജപ്രചാരണവുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുറഹമാന്‍ രണ്ടത്താണി. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചിരുത്തി ഒരു മാറ്റവും ഉണ്ടാകില്ല. സ്വയംഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കുന്നു. കൗമാര പ്രായത്തില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ഇത്തരം ക്ലാസുകള്‍ എടുത്തുകൊടുത്താല്‍ എങ്ങനെ ഇരിക്കുമെന്ന് അദേഹം ചോദിച്ചു. ഒരോ വ്യക്തിയുടെ മതപരമായ വിശ്വാസം സംരക്ഷിക്കണം. മാറ്റങ്ങള്‍ക്ക് അതിര്‍ത്തിവേണമെന്നും അദേഹം പറഞ്ഞു.

കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ എതിര്‍പ്പുമായി മുസ്ലീം ലീഗും മുസ്ലീം മതസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരെ ഇന്നലെ ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ കരടും കൈപുസ്തകങ്ങളും സമൂഹത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും നയിക്കുന്നതിനാലാണ് എതിര്‍പ്പ് രൂക്ഷമാകുന്നതെന്നും ലിബറല്‍ അജന്‍ഡകള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള നീക്കമാണിതെന്നും എം.എല്‍.എ. ആരോപിച്ചു.

പെണ്‍കുട്ടിയോട് ജീന്‍സും ടോപ്പും ധരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ല. അത് അനീതിയാണ്. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രയാസമുണ്ടാക്കും. ഇവിടെ അവസരസമത്വമാണ് വേണ്ടത്. ലിംഗസമത്വമല്ല. സ്‌കൂള്‍ സമയമാറ്റം മദ്രസ പഠനം അവതാളത്തിലാകുമെന്ന വലിയ ആശങ്ക ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സ്‌കൂള്‍ കഴിഞ്ഞ് കുട്ടി ഒരുമണിക്ക് തിരിച്ചെത്തിയാല്‍ വീട്ടില്‍ ആരുമില്ലാത്ത സ്ഥിതിയാകും. മദ്രസകളെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകണമെന്നും എം.എല്‍.എ പറഞ്ഞിരുന്നു.

Latest Stories

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്