മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു; സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയെന്ന് തൃശൂര്‍ അതിരൂപത

മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതാ പ്രതിനിധി സംഘം സമരഭൂമി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദേഹം.

സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാര്‍ നീലങ്കാവില്‍ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കില്‍ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു.

അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി കാക്കശേരി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍, ഫാ. വര്‍ഗീസ് കൂത്തൂര്‍, ഫാ. അനീഷ് കൂത്തൂര്‍, ഫാ. ലിവിന്‍ ചൂണ്ടല്‍, ഷിന്റോ മാത്യു, എല്‍സി വിന്‍സെന്റ്, കെ.സി ഡേവിസ്, എ.എ ആന്റണി തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.

Latest Stories

'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍

കോഴിക്കോട് ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ്; പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് റിട്ടേണിങ് ഓഫീസര്‍

ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധി എത്തുന്ന ദിവസം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; കര്‍ണാടകയില്‍ മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്; വേട്ട തുടര്‍ന്ന് കേന്ദ്രം

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി. വി. അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, തന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറുമെന്ന് മന്ത്രി കെ രാജന്‍; 'ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല വീട്ടുകാരന്‍'

എറണാകുളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഒരാൾ കസ്റ്റഡിയിൽ