താനൂരില്‍ മുഹമ്മദ് സമീര്‍ വള്ളിക്കുന്നില്‍ സി പി മുസ്തഫ, കാസര്‍കോട് ഷാനവാസ് പാദൂര്‍; മൂന്ന് സീറ്റിലേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; ഇടത് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി

മലപ്പുറത്തെ താനൂര്‍, വള്ളിക്കുന്ന്, സീറ്റുകളിലും കാസര്‍കോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. മലപ്പുറത്തെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫയും താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും മത്സരിക്കും. കാസര്‍കോട് ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി.

മൂന്നിടത്തും സ്വതന്ത്രരാണ് മത്സരിക്കുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പട്ടിക പൂര്‍ത്തിയായി. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ താനൂരില്‍ നേരത്തെ നിശ്ചയിച്ച മന്ത്രി വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു. യുഡിഎഫ് പാളയത്തില്‍നിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതെ ആയതോടെയാണ് നേരത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്ന സമീറിന് നറുക്ക് വീണത്. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് താനൂരിലെ സ്ഥാനാര്‍ത്ഥിയായ പി മുഹമ്മദ് സമീര്‍. പ്രവാസി വ്യവസായിയായ സമീര്‍ ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പറമ്പ് സ്വദേശിയാണ്.

കഴിഞ്ഞ രണ്ട് തവണയായി മന്ത്രി വി.അബ്ദുറഹിമാന്‍ വിജയിച്ച മണ്ഡലമാണ് താനൂര്‍. മുസ്ലിംലീഗില്‍നിന്നാണ് അബ്ദുറഹിമാന്‍ സീറ്റ് പിടിച്ചെടുത്തത്. ഇത്തവണ അബ്ദുറഹിമാന്‍ താനൂരില്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരൂരില്‍ മത്സരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിപിഎമ്മിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അബ്ദറഹിമാന്റെ പേര് താനൂരില്‍ വന്നിരുന്നെങ്കില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ തിരൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

വള്ളിക്കുന്നിലെ സ്ഥാനാര്‍ഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂര്‍ സ്വദേശിയുമാണ്. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. എംഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസാണ് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വള്ളിക്കുന്നില്‍ ടി.വി.ഇബ്രാഹിമും കാസര്‍കോട് കല്ലട്ര മായിന്‍ ഹാജിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ