കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് തോല്‍വി ; എംഎസ്എഫ് മലപ്പുറം ജില്ലാക്കമ്മിറ്റി മരവിപ്പിച്ചു

എംഎസ്എഫ് മലപ്പുറം ജില്ലാകമ്മിറ്റിയെ സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചയെ തുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. എംഎസ്എഫിന്റെ കുത്തകയായിരുന്ന മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനം എസ്എഫ്‌ഐ പിടിച്ചെടുത്തത് ലീഗിന്റെ കോട്ടയ്‌ക്കേറ്റ വിള്ളലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മലപ്പുറം ജില്ലാ എക്‌സ്‌ക്യൂട്ടീവായി മലപ്പുറം ഗവണ്‍മെന്റ് കോളെജിലെ തന്‍സിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വകലാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എംഎസ്എഫ്- കെ എസ് യു സഖ്യത്തിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല ചെയര്‍പേഴ്‌സണായി കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളെജ് വിദ്യാര്‍ത്ഥി സുജ കൃഷ്ണന്‍ 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി മഞ്ചേരി എന്‍ എസ് എസ് കോളെജ് വിദ്യാര്‍ത്ഥി മുഹമ്മദ് അലി ശിഹാബ് കെ തെരഞ്ഞെടുക്കപ്പെട്ടു, വൈസ് ചെയര്‍മാനായി അശ്വിന്‍ ഹാഷ്മി ആനന്ദ് മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് കോളെജ് വയനാട് 84 വോട്ടിന്റെ ഭൂരിപക്ഷത്തിലും , ലേഡി വൈസ് ചെയര്‍മാനായി രശ്മി കെ നിലമ്പൂര്‍ അമല്‍ കോളെജ് 93 വോട്ടിന്റെ ഭൂരിപക്ഷത്തിനും, ജോയിന്റ് സെക്രട്ടറിയായി അന്‍ഷ അശോകന്‍ ശ്രീവ്യാസ എന്‍ എസ് എസ് കോളെജ് വടക്കാഞ്ചേരി തുടങ്ങിയവര്‍ വിജയിച്ചു. മലപ്പുറം പാലക്കാട്, തൃശൂര്‍, വയനാട് ജില്ലാ പ്രതിനിധികളായി യഥാക്രമം തുടങ്ങിയവര്‍ വിജയിച്ചു. വയനാട് ജില്ലാ പ്രതിനിധിയായി എസ് എഫ് ഐ സ്ഥാനാര്‍ത്ഥി നന്ദകുമാര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു