ബിജെപിയിലെ അംഗത്വം, അറിയാതെ സംഭവിച്ചത്; കാര്യഗൗരവം മനസിലായില്ല; സുഹൃത്തുക്കളും പൊതുസമൂഹവും തന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയണമെന്ന് മോഹന്‍ സിത്താര

ബിജെപിയില്‍ അംഗത്വമെടുത്തത് അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകന്‍ മോഹന്‍ സിത്താര. ഇതിന്റെ കാര്യഗൗരവം അറിയില്ലായിരുന്നു. എല്ലാ കക്ഷിരാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് ആത്മാര്‍ഥ സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്നില്‍, മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലന്നും അദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ രണ്ടിനാണ് മോഹന്‍ സിത്താര അംഗത്വമെടുത്തതായി ബിജെപി പറഞ്ഞത്. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപി അംഗത്വത്തെക്കുറിച്ച് മോഹന്‍ സിത്താര വ്യക്തത വരുത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് എന്നെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാന്‍ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവര്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍വന്ന് ഷാള്‍ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.

ഒട്ടുമിക്ക രാഷ്ട്രീയക്കാരും വീട്ടില്‍ വരാറുണ്ട്. ഏവരും ക്ഷണിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ഒരു കലാകാരന്റെ ധാര്‍മികത എന്ന നിലയ്ക്ക് ഒഴിവനുസരിച്ചു ഞാന്‍ പോകാറുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള പൊതുസമൂഹത്തിന്റെ ഭാഗമാകാനേ എനിക്കാവൂ. അനുമോദിക്കാന്‍ വന്ന എന്റെ സുഹൃത്തുക്കളും മറ്റു കക്ഷിരാഷ്ട്രീയത്തിലുള്ള എന്റെ സുഹൃത്തുക്കളും പൊതുസമൂഹവും എന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

സമൂഹത്തിലെ എല്ലാവരെയും ഉള്‍കൊണ്ടു സംഗീതത്തില്‍ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാന്‍. ദയവുചെയ്ത് അനാവശ്യ ചര്‍ച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു. ഈ വിഷയം ഞാന്‍ ഇവിടെ സവിനയം അവസാനിപ്പിക്കുന്നു. ഇനിയും ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ക്ക് എനിക്കാവില്ല. കാരണം, ഇതില്‍ക്കൂടുതല്‍ വിശദീകരിക്കാനൊന്നും തനിക്കറിയില്ലെന്നും മോഹന്‍ സിത്താര പറയുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം