നരേന്ദ്ര മോദി സര്‍ക്കാരിനെ 'ഫാഷിസ്റ്റ്' എന്ന് പറയാനാവില്ല; കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തി രഹസ്യരേഖ; സിപിഎമ്മിന്റെ അസാധാരണ നീക്കം നയം മയപ്പെടുത്തലോ?

മോദിസര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടു മാറ്റവുമായി സിപിഎം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അടുക്കുമ്പോഴാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് അസാധാരണ രീതിയില്‍ കേന്ദ്രകമ്മിറ്റിയുടെ വിശദീകരണ രഹസ്യ രേഖ വരുന്നത്. സിപിഐ മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കാലത്താണ് പഴയ പാര്‍ട്ടി കോണ്‍ഗ്രസിലെ നിലപാടില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഒപ്പം കരട് രാഷ്ട്രിയ പ്രമേയം പരസ്യമാക്കിയതിന് ശേഷം കേന്ദ്രകമ്മിറ്റി പാര്‍ട്ടി ഘടകങ്ങള്‍ക്ക് അസാധാരണമായ നിലയില്‍ കത്തയച്ച് നയമാറ്റം വ്യക്തമാക്കിയതാണ് കൂടുതല്‍ സംശയത്തിന് ഇടനല്‍കുന്നത്. അതിനാല്‍ തന്നെ സിപിഎം നിലപാട് മയപ്പെടുത്തുകയാണോ എന്ന സംശയം സ്വാഭാവികമായി ഉടലെടുത്തു കഴിഞ്ഞു.

കരടു രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തതവരുത്തി സിപിഎം. കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് അയച്ച രഹസ്യരേഖയിലെ വിലയിരുത്തല്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു കഴിഞ്ഞു. ഏപ്രിലില്‍ മധുരയില്‍നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞുവെന്നിരിക്കെ മറ്റ് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ നിന്ന് വ്യത്യസ്തമായ നയവും നിലപാട് മാറ്റവും കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് പെട്ടെന്ന് ദഹിക്കുന്നതല്ല. പാര്‍ട്ടി ഘടകങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെ ചര്‍ച്ചചെയ്യാനും അഭിപ്രായം പറയാനുമായി പ്രമേയം പരസ്യമാക്കിയാല്‍ പിന്നീടൊരു കുറിപ്പ് പതിവില്ലെന്നതാണ്. ഈ സാഹചര്യത്തിലാണ് സിപിഐയുടേയും സിപിഐഎംഎല്ലിന്റേയും ഫാസിസ്റ്റ് ഭരണകൂട നിലപാടുകളെ തള്ളി വ്യത്യസ്ത നിലപാടിലേക്ക് സിപിഎം കടക്കുന്നത്.

ഫാഷിസത്തെ രണ്ടായി ആണ് സിപിഎം കാണുന്നത്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തേത് ‘ക്ലാസിക്കല്‍ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ നിയോ ഫാഷിസം അഥവാ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനമുള്ളത്. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കല്‍ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് ഇതിനുള്ള വിശേഷണം. കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളിലും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മോദിസര്‍ക്കാരിന് ഫാഷിസ്റ്റ് പ്രവണതയാണെന്ന് സിപിഎം പ്രഖ്യാപിച്ചത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് സ്വഭാവമാണ് ബിജെപിയ്ക്ക് എന്നതായിരുന്നു അന്നത്തെ നിലപാട്.

ഇന്ന് സിപിഎം കരുതുന്നത് ബിജെപിയുടേത് ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യത്വം സ്വേച്ഛാധിപത്യം ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സര്‍ക്കാര്‍ എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ സിപിഎമ്മിന്റെ നിലപാടില്‍ നിന്ന് നിയോഫാഷിസം എന്ന പുതിയ വിശേഷണത്തിലേക്കാണ് മാറ്റം. മോദിസര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ലെല്ലാന്നും ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ലെന്നും പറയുന്നു. പത്തുവര്‍ഷത്തെ തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആര്‍.എസ്.എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. നിലവിലെ ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകുമെന്നാണ് പുതിയ നിലപാട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും