പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ നാട്ടുകാര്‍ പിടികൂടി തലമുടിയും മീശയും വടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി തലമുടിയും മീശയും പകുതി വടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. താമരശ്ശേരിയിലാണ് സംഭവം. പ്രതിയായ പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫിക്കെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാത്രിസമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഷാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. ഒരു സുഹൃത്തിനൊപ്പം ബൈക്കിലാണ് ഷാഫി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ നാട്ടുകാരില്‍ ചിലര്‍ ഷാഫിയുടെ സുഹൃത്തിനെ സംശാസ്പദമായി കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഷാഫിയെ കുറിച്ചുള്ള വിവരം കിട്ടിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഷാഫിയെ പിടികൂടുകയായിരുന്നു. പിടികൂടിയ ശേഷം ഷാഫിയുടെ തലമുടിയും പുരികവും മീശയും താടിയും പകുതിയായി വടിച്ചു കളയുകയായിരുന്നു. ഇതിനുശേഷമാണ് ഷാഫിയെ താമരശ്ശേരി പൊലീസില്‍ ഏല്‍പ്പിക്കുന്നത്. പീഡനത്തിന് ഷാഫിക്കെതിരെ കേസ് എടുത്തതിനൊപ്പം തന്നെ തലമുടി വടിച്ചതിനും ഉപദ്രവിച്ചതിനും ഇയാളുടെ പരാതിയില്‍ നാട്ടുകാരില്‍ ചിലര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest Stories

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍