'ഫ്‌ളക്‌സ് പ്രചാരണം', സൈബര്‍ ഇടങ്ങളിലെ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല; വി മുരളീധരന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞ അസംബന്ധങ്ങള്‍ക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ സൈബര്‍ ഇടങ്ങളിലെ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല. കാസര്‍കോട്ട് ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങില്‍ മുരളീധരന്‍ നടത്തിയത് കേന്ദ്രമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്.

അരിക്കൊമ്പന്‍ റോഡ് എന്ന പേരില്‍ അറിയുന്ന മൂന്നാര്‍ ഗ്യാപ്പ് റോഡ് പൂര്‍ത്തീകരിച്ചത് താന്‍ ഫേസ്ബുക്കില്‍ ഇട്ടു എന്നായിരുന്നു പരിഹാസം. ഈ റോഡിന്റെ ഡിപിആര്‍ തയ്യാറാക്കിയത് സംസ്ഥാനസര്‍ക്കാരാണ്. റോഡ്വികസനത്തിന് ഒന്നര ഹെക്ടര്‍ വനഭൂമി ഏറ്റെടുത്ത് നല്‍കിയതും പകരം വനവല്‍ക്കരണത്തിന് ഭൂമി കൈമാറിയതും സംസ്ഥാന സര്‍ക്കാരാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ചത് കേരള പിഡബ്ല്യുഡിക്ക് കീഴിലുള്ള എന്‍എച്ച് വിഭാഗവും. ഈ വസ്തുതകള്‍ കേന്ദ്രമന്ത്രി മനസിലാക്കണമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്രപദ്ധതികളുടെ പ്രചാരകനായി താന്‍ മാറിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലാണ് ചെറുതോണിപ്പാലമടക്കം യാഥാര്‍ഥ്യമാക്കിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് വികസനം നടത്തിയതിനെ ഇനിയും പ്രചരിപ്പിക്കും.

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്നും റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്. അതിനായി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ രാഷ്ട്രീയവിരോധത്തിന്റെപേരില്‍ ഉത്തരവാദപ്പെട്ടവര്‍ അള്ളുവയ്ക്കരുതെന്നും അദേഹം പറഞ്ഞു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം