കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കും; 143 ബസുകള്‍ വാങ്ങുന്നതിന് ഓഡര്‍ നല്‍കിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 100 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്തു. സര്‍ക്കാരില്‍ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നല്‍കുമ്പോള്‍ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലില്‍നിന്നും വരുമാനത്തില്‍ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നല്‍കി. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരാനായിട്ടുണ്ടെന്നും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് ജീവനക്കാരുടെ കൂട്ടായസഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

2023 മെയ് വരെയുള്ള പെന്‍ഷന്‍ ആനുകൂല്യം എല്ലാം നല്‍കി. പെന്‍ഷന്‍ നല്‍കുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 2024 സെപ്റ്റംബര്‍ വരെയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യമായി നല്‍കാനായി. ജീവനക്കാരുടെ ആനുകൂല്യ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ജനുവരിവരെയുള്ള കുടിശ്ശിക തീര്‍ക്കാന്‍ 262.94 കോടി രൂപ അനുവദിച്ചു നല്‍കിയിച്ചുണ്ട്.

കെഎസ്ആര്‍ടിസിയിലെ അനാവശ്യ ചെലവുകള്‍ കുറക്കാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളില്‍ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ടോള്‍ഫ്രീ നമ്പര്‍ രണ്ടാഴ്ചക്കകം നിലവില്‍ വരും. 143 ബസുകള്‍ വാങ്ങുന്നതിന് നിലവില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ കടമുറികളുടെ വാടകയിനത്തില്‍ ഒരു കോടിയോളം രൂപയുടെ വര്‍ദ്ധന പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Latest Stories

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി